തമിഴ് വികാരം ആളിക്കത്തിയതോടെ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കിയുള്ള ‘800’ എന്ന സിനിമയിൽ നിന്നു നടൻ വിജയ് സേതുപതി പിൻമാറി. ഭാവിയെ ബാധിക്കുമെന്നതിനാൽ ചിത്രത്തിൽ നിന്നു പിന്മാറാൻ മുരളീധരൻ തന്നെ വിജയ് സേതുപതിയോട് അഭ്യർഥിച്ചതിനു പിന്നാലെയാണു താരത്തിന്റെ തീരുമാനം.
ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാക്കുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
800 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ മുത്തയ്യ മുരളീധരനാകുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പോസ്റ്ററിലെ വിജയ് സേതുപതിയുടെ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. വെള്ള ജഴ്സിയില്‍ മുരളിയുടെ സ്വതസിദ്ധമായ ചിരിയോടെ അടിമുടി മുത്തയ്യയായി മാറിയിരിക്കുകയാണ് സേതുപതി. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ് എന്നിവയിലൂടെയാണ് വിജയ് സേതുപതിയും മുത്തയ്യ മുരളീധരനും ചേര്‍ന്ന് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. എന്നാൽ തമിഴ് ജനതയുടെ വലിയ പ്രതിഷേധത്തെ തുടർന്ന് താരം ഇപ്പോൾ ചിത്രത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.
മുത്തയ്യ മുരളീധരനും താരത്തിനോട് പിന്മാറാൻ പറഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ശ്രീലങ്കന്‍ ക്രിക്കറ്റ് താരമെന്നതിനപ്പുറം തമിഴ് വംശജന്‍കൂടിയാണ് മുത്തയ്യ മുരളീധരന്. സ്വഭാവികമായും മുരളീധരനെ കുറിച്ചുള്ള സിനിമ തമിഴകം കൊണ്ടാടേണ്ടതായിരുന്നു. എന്നാല്‍ മറിച്ചാണ് കാര്യങ്ങള്‍ ഉണ്ടായത്. പ്രധാന കാരണം എല്‍.ടി.ടിയെ അടിച്ചൊതുക്കുന്നതിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യവും സിംഹള, ബുദ്ധ മതക്കാരും തമിഴ് വംശജരെ കൂട്ടക്കുരുതി നടത്തിയതെന്നതാണ്. ഈ വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് താരം എടുത്തിരുന്നത്. തമിഴ്പുലികളെ നിഷ്കാസനം ചെയ്യുന്നതിനിടെ നടന്ന വംശഹത്യയെ മുത്തയ്യ മുരളീധന് നിസാരവല്‍ക്കരിച്ചെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
நன்றி.. வணக்கம் 🙏🏻 pic.twitter.com/PMCPBDEgAC
— VijaySethupathi (@VijaySethuOffl) October 19, 2020