വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജുമായി പ്രശ്നത്തിലായിരുന്ന ഷെയിൻ നിഗത്തിനെതിരെ ഉല്ലാസം എന്ന ചിത്രത്തിന്റെ നിർമാതാവും പ്രതിഫലം കൂട്ടി ചോദിച്ചു എന്നു പറഞ്ഞ് വാർത്തയും വോയ്സ് ക്ലിപ്പും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഖുർബാനിയുടെ നിർമാതാവായ മഹാസുബൈറുമായി കയർത്ത് സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
അടിമാലിയിൽ വെച്ച് ഷൂട്ട് ചെയ്യേണ്ട ഒരു ഇമോഷണൽ രംഗം പ്ലാൻ ചെയ്യുവാൻ വേണ്ടിയാണ് നിർമാതാവ് ഷെയിനോട് സംസാരിക്കുന്നത്. എന്നാൽ 10 മിനുട്ട് ഷൂട്ടിന് വേണ്ടി 2 മണിക്കൂർ യാത്ര ചെയ്ത് വരാൻ സാധിക്കില്ല, വേണമെങ്കിൽ രാത്രി ചെയ്യാമെന്നാണ് നടന്റെ മറുപടി. “ആ മൂഡ് ആണെങ്കിലേ അഭിനയിക്കാൻ പറ്റൂ. സാധാരണ ഗതിയിൽ ഒരു നടനും എടുക്കുന്ന എഫർട്ടല്ല, അതിനു പതിന്മടങ്ങ് എഫർട്ട് ഞാൻ ഇടുന്നുണ്ട്. അതെനിക്ക് കൃത്യമായി അറിയാം.”
പകൽ ചെയ്യേണ്ട രംഗം രാത്രി 11 മണിക്ക് ചെയ്യാമെന്നാണ് ഷെയിൻ പറയുന്നത്. നടൻ വഴങ്ങിയില്ല എന്ന് മാത്രമല്ല. നാളെ ചെയ്യാം എന്നും പറഞ്ഞു. എങ്ങനെയെങ്കിലും തീര്‍ക്കടാ.. പത്തു മിനിറ്റിലെ പണിയല്ലേ ഉള്ളൂ. എന്റെ പൈസയാണ് പോകുന്നതെന്നു’ നിര്‍മാതാവ് അപേക്ഷിച്ചപ്പോൾ ഷെയിൻ വീണ്ടും ചൂടാവുകയാണ് ചെയ്തത്. ഞാനൊരു മനുഷ്യനാണ് സുബൈര്‍ക്കാ. എനിക്കു മൂഡ് വന്നാലേ അഭിനയിക്കാനാകൂ. എന്റെ അധ്വാനത്തെക്കുറിച്ച് എനിക്ക് അറിയാം. ഒരാളുടെ വശത്തു നിന്നു മാത്രം ചിന്തിക്കരുത്. എനിക്കും കുടുംബമുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തുകയല്ലെന്ന് മഹാസുബൈര്‍ പറഞ്ഞു. നൂറോളം പേര് നിനക്കായി കാത്തിരിക്കുകയാണ്. ഇവര്‍ക്കൊക്കെ ബാറ്റ കൊടുക്കേണ്ടതല്ലേയെന്നും നിർമാതാവ് പറഞ്ഞു. എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട. ഇത്ര നാളും ആരും കാത്തിരുന്നില്ലല്ലോ എന്നാണ് ഷെയിൻ മറുപടി നൽകിയത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നാളെ സംസാരിക്കാം, ഇന്ന് പറ്റില്ല എന്ന് പറഞ്ഞാണ് വോയ്സ് ക്ലിപ്പ് അവസാനിക്കുന്നത്.