പുലിമുരുകന് ശേഷം സംവിധാനം നിർവഹിക്കുവാൻ പോകുന്ന അടുത്ത ചിത്രമേതെന്നുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ ഏവരും. മമ്മൂട്ടി നായകനാകുന്ന രാജാ 2 അനൗൺസ് ചെയ്തിട്ടുള്ളതിനാൽ അത് തന്നെയായിരിക്കും അടുത്തത് എന്നുറപ്പ്. രാജ 2ന് ശേഷം വൈശാഖ് ഒരുക്കുന്ന നിവിൻ പോളി ചിത്രത്തിന് ‘ഗൗരി’ എന്ന് പേരിട്ടു. കായംകുളം കൊച്ചുണ്ണി, മൂത്തോൻ എന്നീ ചിത്രങ്ങളാണ് നിവിൻ പോളിയുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ലൗ ആക്ഷൻ ഡ്രാമക്ക് ശേഷമായിരിക്കും നിവിൻ പോളി ഗൗരി ചെയ്യുക. ക്യാമ്പസ് ചിത്രമായ ഗൗരിയിൽ ഒരു കോളേജ് സ്റ്റുഡൻറ് ആയിട്ടാണ് നിവിനെത്തുന്നത്. ഒക്ടോബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്