ഗോദ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് വാമിഖ ഗാബി. ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റായിരുന്നു. പിന്നീട് പൃഥ്വിരാജ് ചിത്രം 9ലൂടെ വീണ്ടും മലയാളികളുടെ മനം കീഴടക്കാൻ ഈ സുന്ദരിക്ക് സാധിച്ചു. . ഈ പഞ്ചാബി സുന്ദരിയുടെ പുതിയ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. വളരെ മോഡേണ്‍ ലുക്കിലുള്ള വാമിഖയുടെ ഈ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമായ വാമിഖ ആദ്യമായി അഭിനയിച്ച ചിത്രം 2013ൽ പുറത്തിറങ്ങിയ സിക്സ്റ്റീൻ എന്ന ബോളിവുഡ് ചിത്രമാണ്. യോ യോ ഹണി സിംഗിനും അമരീന്ദർ ഗില്ലിനും ഒപ്പം അഭിനയിച്ച പഞ്ചാബി ചിത്രമായ തു മേരാ 22 മേ തേരാ 22 എന്ന ചിത്രമാണ് വാമിഖയുടെ കരിയറിൽ വഴിത്തിരിവായത്.
ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖയുടെ പൃഥ്വിരാജ് നായകനായ നയനിലെ ഹൊറർ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ നടിയുടെ ചിത്രങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.