ഹൃതിക് റോഷൻ, ടൈഗർ ഷെറോഫ് എന്നിവർ ഒന്നിച്ച ആക്ഷൻ ത്രില്ലർ ‘വാർ’ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ബോക്സോഫീസിലും പുതിയ റെക്കോർഡാണ് ചിത്രം കുറിച്ചിരിക്കുന്നത്. ആദ്യ ദിനം 53.35 കോടി നേടിയ ചിത്രം ആമിർ ഖാന്റെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ 52.25 കോടി എന്ന റെക്കോർഡാണ് തകർത്തിരിക്കുന്നത്.
https://twitter.com/taran_adarsh/status/1179656035839004672?s=19
ഹൃത്വിക് റോഷനും ടൈഗർ ഷ്റോഫും ഒന്നിക്കുന്ന ചിത്രം യാഷ് രാജ് ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ വാണി കപൂറാണ് നായിക.