ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാകമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. നടിയെ അക്രമിച്ച കേസില്‍ നീതി തേടിയാണ് സിനിമയിലെ വനിത സംഘടന വനിതാകമ്മീഷനെ സമീപിച്ചത്. പാര്‍വതി തിരുവോത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന് തുടങ്ങിയവരാണ് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വക്കേറ്റ് പി സതീദേവിയുമായി കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയത്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കമ്മീഷന് ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഈ കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയത്. കേസില്‍ തൃപ്തികരമായ വിചാരണ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.