നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു, ഇപ്പോഴിതാ ചടങ്ങിനെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ 50 പേര് മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.
നടന് മോഹന്‍ലാലാണ് ചടങ്ങില്‍ ഉടമ്പടികള്‍ വിളിച്ചു ചൊല്ലിയത്.
ആന്റണിയുടെ കുടുംബവും വരന്റെ കുടുംബവും തമ്മില്‍ ഏകദേശം 27 വര്‍ഷങ്ങളായി അടുപ്പ ബന്ധമുള്ളവരാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രം ആയിരുന്നു പങ്കെടുക്കുന്നത.് മോഹന്‍ലാല്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചത് വീഡിയോയില്‍ ദൃശ്യമാണ്.മോഹന്‍ലാലിന്റെ കുടുംബവും ചടങ്ങില്‍ സജീവമായി രംഗത്ത് ഉണ്ടായിരുന്നു. മുണ്ടുടുത്ത് മാസ്ക് ഇട്ട് സ്റ്റൈലന്‍ ലുക്കിലാണ് മോഹന്‍ലാലും പ്രണവും ചടങ്ങില്‍ എത്തിയിരിക്കുന്നത്. മകള്‍ വിസ്മയ ചടങ്ങില്‍ എത്തിയിരുന്നില്ല.
ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോ: അനിഷയെ വിവാഹം ചെയ്യുന്നത്
പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകന് ഡോ.എമില്‍ വിന്‍സന്റാണ്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായത്. നിരവധി പേരാണ് ആശംസയര്‍പ്പിച്ച് രംഗത്ത് എത്തിയത്.