കേരളത്തിൽ ഇപ്പോൾ ഏറ്റവും വലിയ ട്രെൻഡിങ് ആയി നിൽക്കുന്നത് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. വെഡിങ് ഫോട്ടോഷൂട്ടുകൾ പലയിടത്തും പല രീതിയിലും ഇപ്പോൾ നടക്കാറുണ്ട്. നിരവധി വെഡിങ് ഫോട്ടോഷൂട്ടുകൾ പല ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്. എങ്ങനെയും വെറൈറ്റി ആവണം എന്ന ചിന്തയോടെയാണ് വധൂവരൻമാരും ഫോട്ടോഗ്രാഫി കമ്പനികളും ഇരിക്കുന്നത്. സിനിമയിലെ പ്രണയ രംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ഇറങ്ങുന്നതോക്കെ. ഫോട്ടോഗ്രാഫി കമ്പനികൾ തങ്ങളുടെ വർക്കുകൾ എങ്ങനെ വെറൈറ്റി ആക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു പുതിയ വെഡിങ് ഫോട്ടോഷൂട്ട് കൂടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുതിരയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് വരനും വധുവും ശ്രദ്ധ ആകർഷിക്കുന്നത്. ബ്ലാക്ക് പെപ്പർ ഫോട്ടോഗ്രഫി ആണ് ചിത്രങ്ങൾ പകർത്തിയത്.