മലയാളിക്ക് ഇന്ന് വേണ്ടത് വെറൈറ്റിയാണ്. അത് കിട്ടിയാൽ മലയാളി എന്തും വൈറലാക്കും. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിൽ താരങ്ങളാകുന്നത്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവും പകർത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ ആണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടിപ്പുഴയിലാണ് വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ജില്ലാ വിനോദസഞ്ചാര വികസന കോർപ്പറേഷന്റെ വികസന പദ്ധതികളുടെ ഭാഗമായി വിനോദസഞ്ചാരികൾ കൂടുതലായി സന്ദർശിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത് രണ്ടു സ്ഥലങ്ങളിലായി ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവ കാണാം.
അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുൾ, ഇലവ്, വെൺതേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ ഇവിടെ വളരുന്നു. വേഴാമ്പൽ, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലൻ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനപ്രദേശം. കാടർ, മലയർ, തുടങ്ങിയ ആദിവാസിവിഭാഗങ്ങൾ ഇവിടത്തെ വനങ്ങളിൽ നിവസിക്കുന്നു.
വിവാഹം എല്ലാവരുടെയും സ്വപ്നമാണ്. വിവാഹത്തിന്റെ സന്തോഷം ആഘോഷമാക്കി മാറ്റാൻ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. അതുകൊണ്ട് തന്നെ സിനിമയെ വെല്ലുന്ന എഡിറ്റിംഗിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോ ട്രെൻഡിങ് ആയി വരാറുണ്ട്. ഐശ്വര്യ -പെബിൻ ദമ്പതികളുടെ വിവാഹ വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷൻ കൂടിയാണ് ആതിരപ്പിള്ളി. സംവിധയകൻ മണിരത്നത്തിന്റെ ‘രാവൺ’ എന്ന സിനിമയിലെ ഒരു പ്രശസ്തമായ സംഗീതരംഗം ചിത്രീകരിച്ചത് ഇവിടെയാണ്. ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ പ്രശസ്തമായ വെള്ളച്ചാട്ട രംഗങ്ങൾ അതിരപ്പിള്ളിയിൽ ചിത്രീകരിച്ച് ഗ്രാഫിക്സിൻറെ സഹായത്തോടെ വിപുലീകരിച്ചവയാണ്. വാഴച്ചാലിൽ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അപകട സാദ്ധ്യതയും മുന്നറിയിപ്പ് ബോർഡുകളും വകവയ്ക്കാതെ അലക്ഷ്യമായി വെള്ളത്തിലിറങ്ങിയുള്ള വിനോദങ്ങൾ പലപ്പോഴായി 35-ൽ ഏറെ ആളുകളുടെ- കൂടുതലും യുവാക്കളുടെ – ജീവഹാനിക്ക് ഇടയാക്കിയിട്ടുണ്ട്.