വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.
തൊടുപുഴയ്ക്കടുത്ത് കോട്ടപ്പാറ ഹിൽ സ്റ്റേഷന്റെ മുകളിൽ നിന്നുള്ള ഈ ഫോട്ടോഷൂട്ടാണ് ഇപ്പോൾ മലയാളികളുടെ മനസ് നിറയ്ക്കുന്നത്. തൂവെള്ള നിറത്തിലുള്ള വേഷത്തിൽ വരനും വധുവും എത്തിയപ്പോൾ തൂമഞ്ഞും ഈ ഫോട്ടോഷൂട്ടിന് മൂക സാക്ഷിയായി. വുഡ് പെക്കർ ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയത്.