അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ എന്ന ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അല്ലു അവതരിപ്പിച്ച പുഷ്പരാജ് എന്ന കഥാപാത്രത്തെ ആരാധകര്‍ ആവോളം ആഘോഷിച്ചു. ചിത്രത്തിലെ ഡയലോഗുകളും ഗാനങ്ങളുമെല്ലാം വന്‍ ഹിറ്റായിരുന്നു. പുഷ്പയുടെ ആരവം അവസാനിച്ചിട്ടില്ല എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമാണ് പശ്ചിമബംഗാളില്‍ സംഭവിച്ചിരിക്കുന്നത്.
പുഷ്പയിലെ ഡയലോഗ് എഴുതിയ ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് വൈറലായിരിക്കുന്നത്. ‘പുഷ്പരാജ്, ഞാന്‍ എഴുതില്ല’ എന്നാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതിയത്. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടേതാണ് ഈ ഉത്തരക്കടലാസ്. നിരവധി പേര് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. അതേസമയം, വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്ന അധ്യാപകര്‍ ആശങ്കയിലാണ്.
രക്തചന്ദനക്കടത്തുകാരനായാണ് പുഷ്പയില്‍ അല്ലു അര്ജുന് എത്തിയത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.