മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ അഭിനയമികവ് കൊണ്ട് വളരെ മികച്ച ചിത്രമായ ദൃശ്യം രണ്ടാം ഭാഗത്തിലെ വളരെ കുറച്ചു തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നു.ദൃശ്യം സിനിമയെ വളരെ വലിയ രീതിയിൽ സൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച നാല്പത്തി രണ്ടു തെറ്റുകളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.
വളരെ കൂടുതൽ വിമര്‍ശനമല്ല മറിച്ച് വിനോദം മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.സിനിമകൾ എടുക്കുമ്പോൾ ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും കാണില്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’. ഈ മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.
ദൃശ്യം 2വിന്റെ കഥ നടക്കുന്നത് 2019ലാണ്. പക്ഷെ സിനിമയിൽ കാണിക്കുന്ന ഫോണുകളിലും ലാപ്ടോപ്പിലും തെളിയുന്ന ഡേറ്റ് 2020 ആണെന്ന് ഇവർ കണ്ടെത്തുന്നു. മൊബൈലിലൂടെ കാണുന്ന സിസിടിവി ക്യാമറകളിലും ഡേറ്റ് 2020 തന്നെ. കാറിന്റെ കണ്ണാടിയിലൂടെ ഷൂട്ടിങിന്റെ അംഗങ്ങളെ കാണുന്നതും വിഡിയോയിൽ കാണാം.