സൂപ്പർഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ പ്രേക്ഷകരെ ഞെട്ടിച്ച അഭിനയം കാഴ്ച വെച്ച സുരാജ് വെഞ്ഞാറമൂടിനൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനയം കാഴ്ച്ച വെച്ച താരമാണ് ആഭിജ ശിവകല. ‘വീ ഹാവ് ലെഗ്സ്’ പ്രചരണത്തിന് പിന്തുണയുമായി വ്യത്യസ്തമായ ഒരു പോസ്റ്റുമായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയിരിക്കുകയാണ് നടിയിപ്പോൾ.
കാലുകൾ മാത്രമല്ല, ബട്ടും തലച്ചോറുമുണ്ടെന്നാണ് ആഭിജയുടെ പോസ്റ്റ്. പോസ്റ്റിന് നടി റിമ കല്ലിങ്കൽ അഭിനന്ദന കമന്റുമായി എത്തുകയും ചെയ്തു. ഒരുപിടി മലയാള സിനിമകളിൽ വേഷമിട്ട ആഭിജ ‘ഉദാഹരണം സുജാതയിൽ’ മഞ്ജു വാര്യരുടെ സുഹൃത്ത് തുളസിയുടെ വേഷത്തിൽ നടത്തിയ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിലെ വേഷവും പ്രശംസ നേടിയിരുന്നു.