അവള്‍ക്ക് എതോ ഒരു നിമിഷം മുതല്‍ എല്ലാം അവനായിരുന്നു. പല ജീവ പൂരണങ്ങളുടെ കാരണം അവനായിരുന്നു. വഴങ്ങാത്ത സംഗീതം സ്വായത്തമാക്കിയത് അവനു വേണ്ടി! ചിരപരിചിതമല്ലാത്ത തന്ത്രികളുടെ മഴ നാദം പൊഴിച്ചത് അവനു വേണ്ടി. ജീവന്റെ സ്വര സാനിധ്യമായി അവനെ പ്രതിഷ്ഠിച്ച അവളുടെ ശരികള്‍ക്ക് അവനൊരിക്കല് പൊടുന്നനേ തെറ്റാവുന്നു. നഷ്ടപ്രണയത്തിന്റെ ചതിയുടെ ഓര്‍മ്മകളില്‍ ചാലിച്ചെടുത്ത പ്രണയ കാവ്യമാണിത്. വനിതാ ദിന സമ്മാനമായി ഇറങ്ങിയ മനോഹരമായ ഈ ഗാനം പാടിയിരിക്കുന്നത് മഞ്ജരിയാണ്.അനിലിന്റേതാണ് സംഗീതം.