‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനെ കാണണമെങ്കില്‍ ഇങ്ങ് നൈജീരിയയില്‍ വരണം. 9 വയസ്സുള്ള മുഹമ്മദ് അവല് മുസ്തഫ എന്ന മോംഫ ജൂനിയറാണ് ഇങ്ങനെ അറിയപ്പെടുന്നത്. മോംഫ തന്റെ ആറാമത്തെ വയസിലാണ് ആദ്യത്തെ മാന്ഷന് സ്വന്തമാക്കിയത്. ഇതു കൂടാതെ മറ്റ് നിരവധി മാളികകളും സൂപ്പര്‍ കാറുകളും ഈ ബാലന് സ്വന്തം.. ഇതൊന്നും പോരാതെ സ്വകാര്യ ജെറ്റില്‍ ലോകമെമ്പാടും സഞ്ചരിക്കുകയാണ് മോംഫ.
നൈജീരിയയിലെ ലാഗോസിലെ മള്‍ട്ടി മില്യണയറും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയാണ് മോംഫ ജൂനിയറിന്റെ അച്ഛന്. ഈ കുട്ടി സമ്പന്നന് വെര്‍സേസ്, ഗൂച്ചി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റൈലിഷ്, ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് തന്റെ സൂപ്പര്‍കാറുകള്‍ക്ക് അരികില്‍ നില്ക്കുന്ന ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റുചെയ്യുന്നത്. മോംഫ ജൂനിയറിന്റെ സൂപ്പര്‍കാറുകളുടെ ശേഖരത്തില്‍ മഞ്ഞ ഫെരാരി, ബെന്റ്ലി ഫ്ലയിംഗ് സ്പര്, റോള്‍സ് റോയ്സ് വ്രൈത്ത് എന്നിവയാണുള്ളത്.
തന്റെ സ്വകാര്യ ജെറ്റിനുള്ളില്‍ ഭക്ഷണം കഴിക്കുന്ന ചിത്രവും മോംഫ പോസ്റ്റു ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഈ ശതകോടീശ്വരന്‍ നിരവധിയാണ് ആരാധകര്‍. 2018 ലെ ആറാം ജന്മദിനത്തിനാണ് അച്ഛന് മോംഫയ്ക്ക് ആദ്യത്തെ മാളിക വാങ്ങി നല്‍കിയത്. തന്റെ കുഞ്ഞനുജത്തിയ്ക്കൊപ്പം നില്ക്കുന്ന നിരവധി ചിത്രങ്ങളും അച്ഛന്റെ ഇന്‍സ്റ്റഗ്രാമില്‍ മോംഫ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.