കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് ഒരുക്കിയ പുതിയ മലയാള ചിത്രമാണ് നായാട്ട്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ മികച്ച വിജയക്കുതിപ്പ് നടത്തി കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിടുന്നത്. അതിനാല്‍ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താതിരുന്ന ചിത്രം മെയ് 9ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. ദിലീഷ് ആലപ്പി, യമ ഗില്‍ഗാമേഷ് എന്നിവരാണ് സിനിമയിലെ പുതുമുഖങ്ങള്‍. ദിലീഷ് ഇപ്പോള്‍ തന്നെ ആരാധകരുടെ കയ്യടി നേടികഴിഞ്ഞിരിക്കുകയാണ്. ഒപ്പം പ്രേക്ഷകര്‍ അന്വേഷിച്ച മറ്റൊരു താരം കൂടിയുണ്ട്. എസ് പി അനുരാധ ആയി വേഷമിട്ട യമ എന്ന പുതുമുഖ താരം. ഇത്തവണ സംസ്ഥന അവാര്‍ഡ് കരസ്ഥമാക്കിയ കനി കുസൃതിയുടെ ഉറ്റ സുഹൃത്ത് കൂടിയായ യമയുടേത് ഞെട്ടിക്കുന്ന പ്രകടനം തന്നെ ആയിരുന്നു.
എഴുത്തുകാരിയും ഒരു സോഷ്യല്‍ ആക്ടിവിസ്റ്റുമായ യമ നാടകത്തിലും സജീവമാണ്. താരത്തിന്റെ ആദ്യ ചിത്രമാണ് നായാട്ട്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ചവെച്ച യമയുടെ ഇനിയും നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.