കോവിഡ് പ്രതിസന്ധിയില്‍ കന്നട സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായവുമായി കെജിഎഫ് താരം യഷ്. കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് യഷ് നല്‍കിയത്. ഒന്നരകോടിയോളം രൂപയാണ് താരം ഇതിനായി ചിലവഴിച്ചത്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു.
ഈ സഹായം പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് യഷ് ഇക്കാര്യം പങ്കുവച്ചത്.
കെജിഎഫ് എന്ന ഒറ്റ ചിത്രത്തോടെ കന്നഡത്തിലെ സൂപ്പര്‍ താരമായി മാറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാ?ഗം കെജിഎഫ് 2 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
#togetherwestand #humanity pic.twitter.com/46FYT9pThz
— Yash (@TheNameIsYash) June 1, 2021