കന്നഡ സൂപ്പര്‍ സ്റ്റാര്‍ യഷിന്റെ കെജിഎഫ് കഴിഞ്ഞ വര്‍ഷം തരംഗമായി മാറിയ അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചത്. ചിത്രം യഷിന്റെ ജീവിതത്തിലും വലിയ വഴിത്തിരിവുകൾ ഉണ്ടാക്കിയിരുന്നു. പ്രശാന്ത് നീലിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങിയത്. ബോക്സ് ഓഫീസിൽ നിന്നും ആയി 200 കോടിയിലധികം കളക്ഷൻ ചിത്രം സ്വന്തമാക്കി. കെ ജി എഫിന്റെ രണ്ടാം ഭാഗത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നൽകി കൊണ്ടാണ് ചിത്രം അവസാനിച്ചത്. നിലവിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന രണ്ടാംഭാഗം ആദ്യഭാഗത്തെതിനേക്കാൾ വലിയ ക്യാൻവാസിൽ ആണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവേ സിനിമയെക്കുറിച്ച് യഷ് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. കെജിഎഫിന്റെ രണ്ടാം ഭാഗം വലുതും മികച്ചതുമായിരിക്കുമെന്നും ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്ക് കരുത്തു പകരുന്നു എന്നും കെജിഎഫ് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ആദ്യ ഭാഗം ഒന്നുമായിരുന്നില്ലെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നും യഷ് തുറന്നുപറഞ്ഞു.