കെ .ജി.എഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ തെന്നിന്ത്യൻ താരമാണ് യഷ്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം ലോകത്താകമാനം യഷിനു ആരാധകർ ഏറെയാണ്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു.
‘എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലതിനാല്‍ അവളെ തല്ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ- എന്നാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്.
ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് .