ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാഹോ’. ചിത്രത്തിന്റെ വിതരാണാവകാശം യഷ് രാജ് ഫിലിംസ് റെക്കോര്‍ഡ് തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമാണ് യഷ് രാജ് ഫിലിംസ് നടത്തുക. സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലാണ് നടത്തുക. ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തുക.