കന്നട സിനിമാ ലോകത്തിന് ഒന്നടങ്കം അഭിമാനമായി മാറിയ ഒന്നായിരുന്നു കഴിഞ്ഞവർഷം പുറത്തിറങ്ങിയ കെജിഎഫ്. ഇപ്പോൾ കെ ജി എഫിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യഭാഗം യാഷിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തോടെ യാഷ് ഇന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മാറി. ഇപ്പോൾ പ്രേക്ഷകർ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് കെജിഎഫ് 2. യാഷ് പുറത്തു വിട്ട തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് യാഷിനും ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റിനും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞു ജനിച്ചത്. ഈ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചെങ്കിലും ചിത്രങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ മകന്റെ ചിത്രം പുറത്തുവിട്ടത്. ചിത്രം നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. താരത്തിനൊപ്പം താരത്തിന്റെ ഭാര്യയും ഇൻസ്റ്റഗ്രാമിലൂടെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ മഴവില്ലു, എന്റെ കണ്ണിലെ കൃഷ്ണമണി, മാമാസ് ബോയ് എന്നൊക്കെ പറഞ്ഞാണ് രാധിക കുട്ടിയുടെ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേര് എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്റെ കൊച്ചു ബഡി എന്ന് പറഞ്ഞു കൊണ്ടാണ് യാഷ് മകന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Say hello to my little buddy for life ❤️😎
Do give him all your love and blessings 😊🙏
ನಿಮ್ಮ ಪ್ರೀತಿ… ಆಶೀರ್ವಾದ.. ಹಾರೈಕೆ… ಸದಾ ಈ ನನ್ನ ಪುಟ್ಟ ಕಂದನ ಮೇಲಿರಲಿ🙏❤️ pic.twitter.com/5Mo6k73Kre— Yash (@TheNameIsYash) April 30, 2020