ബോക്സോഫീസിനെ ഇളക്കിമറിച്ച് യാഷ് നായകനായ ബഹുഭാഷാ ചിത്രം കെ ജി എഫ് വിജയകരമായി പ്രദർശനം തുടരുകയാണ്. കന്നഡയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം കർണാടകത്തിലെ കോളാർ സ്വർണ ഖനികളുടെ കഥ പറയുന്ന ഒരു പീരീഡ് ചിത്രമാണ്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണിത്. ഇതിനകം തന്നെ 100 ക്ലബ്ബിൽ ചിത്രം കൂടുതൽ പ്രദർശനങ്ങളുമായി മുന്നേറുകയാണ്.
അതിനിടയിലാണ് ചിത്രത്തിലെ നായകൻ യാഷ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. ലാലേട്ടന്റെ രാവണപ്രഭുവിലെ സവാരി ഗിരി ഗിരി എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് യാഷ് പ്രേക്ഷകരെ കൈയ്യിലെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ ശാന്തൻ റഹ്മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന സൂപ്പർഹിറ്റ് ഗാനവും യാഷ് ആലപിച്ചു. മലയാള സിനിമകൾ കാണുന്ന യാഷ് മലയാളത്തിൽ തന്നെ പ്രേക്ഷകരോട് കെ ജി എഫ് കാണണമെന്നും പറഞ്ഞു.