സെലിബ്രിറ്റികൾക്കിടയിൽ കണ്ടു വരുന്ന ഒരു കാഴ്ചയാണ് ആഡംബരവാഹനങ്ങളോടുള്ള ഒരു ലഹരി. എന്നാൽ അവർക്കിടയിൽ വ്യത്യസ്തയായിരിക്കുകയാണ് യശശ്രീ മസൂര്‍ക്കര്‍ എന്ന നടി. ആഡംബര വാഹനത്തില്‍ യാത്ര ചെയ്ത് മടുത്തപ്പോള്‍ ആ വാഹനം വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ. ഇന്ത്യയില്‍ നിന്ന് ഡെന്മാര്ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനം നല്‍കിയത്. പിന്നീട് കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല. കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു.