മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് നടനവിസ്മയങ്ങളായ ലാലേട്ടനും മമ്മൂക്കയും ഗാനഗന്ധർവൻ യേശുദാസും. മൂവരേയും ഒന്നിച്ചു ഒരു ഫ്രെയിമിൽ കാണുക എന്നതിലും വലിയൊരു സന്തോഷം മലയാളികൾക്ക് വേറെയില്ല. അത്തരമൊരു കാഴ്ച്ച സമ്മാനിച്ചിരിക്കുകയാണ് മഴവിൽ മനോരമ എന്റർടൈൻമെന്റ് അവാർഡ്സ് വേദി. മൂന്ന് പേരും വേദിയിൽ ഒന്നിച്ചപ്പോൾ മറ്റൊരു പ്രത്യേകത കൂടി അതിനുണ്ടായി. പതിനാറ് ദേശീയ അവാർഡുകളാണ് ആ ഒരൊറ്റ ഫ്രെയിമിൽ നിറഞ്ഞത്. എട്ടു നാഷണൽ അവാർഡുകൾ ദാസേട്ടനും അഞ്ചെണ്ണം ലാലേട്ടനും മൂന്നെണ്ണം മമ്മൂക്കയും കരസ്ഥമാക്കിയിട്ടുണ്ട്. മമ്മൂക്കയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെയർ ചെയ്തത്.
![Yesudas Mohanlal and Mammootty in one frame](https://i0.wp.com/cinemadaddy.com/wp-content/uploads/2019/05/Yesudas-Mohanlal-and-Mammootty-in-one-frame-1.jpg?resize=788%2C604&ssl=1)