വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടി ശ്രിന്ദ വിവാഹിതയായി. മലയാളം സിനിമാ മേഖലയില്‍ നിന്നുതന്നെയാണ് വരന്. സംവിധായകന് സിജു എസ്. ബാവ. ഫഹദ് ഫാസില്‍, ഇഷ തല്‍വാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാളെ എന്ന സിനിമയുടെ സംവിധായകനാണ് സിജു.
മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി.
പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. പിന്നാലെ സിനിമയില്‍ സജീവമാവുകയായിരുന്നു ശ്രിന്ദ