സണ്ണി ലിയോൺ അഭിനയിച്ച അര്ജുന് പാട്യാല എന്ന ചിത്രം ഇപ്പോൾ ദൽഹി സ്വദേശിയായ യുവാവിന് നൽകിയിരിക്കുന്നത് തീരാത്ത തലവേദന. സണ്ണി ലിയോണിന്റെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജുമായി പുനീത് അഗര്‍വാള്‍ എന്ന യുവാവിനെ വട്ടം ചുറ്റിക്കുന്നത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. ഈ നമ്പരിലേക്കാണ് സണ്ണി ലിയോണല്ലേ എന്നു ചോദിച്ചുള്ള കോളുകളുടെ പ്രവാഹം. എന്തായാലും ചിത്രത്തിന്റെ അണിയറക്കാരുടെ അശ്രദ്ധമൂലം ഇപ്പോള്‍ കഷ്ടപ്പെടുന്നത് പുനീതാണ്.
പുനീത് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫോണ്‍ വിളികള്‍ക്ക് കുറവില്ല. ബിസ്നസ്കാരനായ പുനീതിന് ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. രാജ്യത്തിന് പുറത്ത് നിന്നും കോളുകൾ വരുന്നുണ്ടെന്നാണ് അറിയുന്നത്.