സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന ഏറെ വേദനിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു പ്രളയത്തിൽ മുങ്ങി നാമാവശേഷം ആയിക്കൊണ്ടിരുന്ന കലാഭവൻ മണിയുടെ വാഹനങ്ങൾ. ആ വലിയ മനുഷ്യനെ സ്നേഹിച്ചവർ ഓരോരുത്തരുടെയും ഉള്ളിൽ ഒരു പിടച്ചിൽ തീർത്ത ചിത്രങ്ങൾ. എന്നാൽ കലാഭവൻ മണി ബാക്കി വെച്ച് പോയ നന്മ ഇല്ലാതായിട്ടില്ല എന്നതാണ് ചാലക്കുടിയിലെ പിള്ളേർ തെളിയിച്ചിരിക്കുന്നത്. മണിച്ചേട്ടന്റെ എല്ലാമെല്ലാമായ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ആ ഓട്ടോറിക്ഷയെ കഴുകി വൃത്തിയാക്കിയിരിക്കുകയാണ് ചാലക്കുടിയിലെ പിള്ളേർ. അവരുടെ വാക്കുകൾ പോലെ “പ്രളയത്തിന് ശേഷം പൂജ്യത്തിൽ നിന്ന് ഒന്നിലേക്കെത്താൻ കൊറച്ചു സമയം എടുത്തു ഇനി ഒന്നിൽ നിന്നും തുടങ്ങണം. എല്ലാം പഴയത് പോലെ ആകും, ആക്കണം”. ഈ ചാലക്കുടിക്കാരൻ ചാലക്കുടി വിട്ടെങ്ങും പോകില്ല എന്ന് പാടിയ ആ നാവുകൾ ഇതും ഒരു പക്ഷേ മുൻകൂട്ടി കണ്ടിട്ടുണ്ടാകും.