മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ നടന് യുവ കൃഷ്ണയും മൃദുല വിജയും ഈയിടെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും പുതിയ വീട്ടിലേക്ക് മാറിയ വാര്‍ത്തയും ചിത്രങ്ങളുമെല്ലാം ഇവര്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ യുവയ്ക്ക് പിറന്നാള്‍ സമ്മാനമായി മൃദുല നല്കിയ വാച്ചിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബ്ളാക്ക് ആന്‍ഡ് ബ്ലൂ കളറിലുള്ള ഫോസില്‍ ബ്രാന്‍ഡിന്റെ ഒരു അടിപൊളി വാച്ച് ആണ് മൃദുല നല്‍കിയത്. ഇത് കയ്യില്‍ അണിഞ്ഞ ചിത്രങ്ങള്‍ യുവ പങ്കുവെച്ചിരുന്നു. തുചര്ഡന്ന് വാച്ചിന്റെ വിലയന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വാച്ചിന്റെ വില തിരഞ്ഞതും എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഏകദേശം 122.34 ഡോളര്‍ ആണ് വാച്ചിന്റെ വിലയെന്നാണ് ഗൂഗിള്‍ പറയുന്നത്.
ജൂലൈയില്‍ ആണ് മൃദുലയുടേയും യുവയുടേയും വിവാഹം നടന്നത്. കോവിഡ് സമയം ആയതിനാല്‍ ചെറിയ രീതിയിലുളള ആര്‍ഭാടങ്ങള്‍ മാത്രമേ ഉണ്ടാവുകയുളളൂ എന്ന് മൃദുലയും യുവയും അറിയിച്ചിരുന്നു. ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുവയുടെയും മൃദുലയുടെയും എന്‍ഗേജ്മെന്റ് നടന്നത്. എന്‍ഗേജ്മെന്റിന് പിന്നാലെ ആറ് മാസത്തിന് ശേഷമാകും വിവാഹമെന്ന് മൃദുലയും യുവയും അറിയിച്ചു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാരേജാണെന്നും ഇരുവരും പറഞ്ഞിരുന്നു.
കുറച്ചുനാളായി വിവാഹത്തിന് വേണ്ടിയുളള തയ്യാറെടുപ്പുകളിലായിരുന്നു യുവയും മൃദുലയും. സിമ്പിള്‍ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. സ്വര്ണനൂലുകള് കൊണ്ട് തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാര്‍ത്തുന്നതും ബ്ലൗസില്‍ ചേര്‍ത്തിട്ടുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേര് മാത്രമായിരുന്നു പങ്കെടുത്തത്.