മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ടൈറ്റില്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിചിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുര രാജ എന്ന പേരിലാണെത്തുന്നത്.
നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം. തമിഴ് യുവ താരം ജയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജയുടെ ആദ്യ മലയാളം ചിത്രമാണ് ഇത്.
ചിത്രത്തിന്റെ ടിവി റൈറ്റ്സ് പുതുതായി ആരംഭിക്കുന്ന സീ മലയാളം (സീ കേരളം) ആണ് സ്വന്തമാക്കിയിട്ടുള്ളത്.
മലയാളത്തില്‍ സാറ്റലൈറ്റ് തുകയില്‍ ഇതുവരെയുള്ള എല്ലാ റെക്കോഡുകള്‍ക്കും മുകളിലുള്ള ഒരു തുക നല്‍കിയാണ് സീ മലയാളം റൈറ്റ്സ് സ്വന്തമാക്കിയത് എന്നാണ് വിവരം.ഇത് എത്രത്തോളം ആണെന്ന് പുറത്ത് വിട്ടിട്ടില്ല.
നെടുമുടി വേണു, സലീംകുമാര്‍, വിജയരാഘവന് എന്നിവര്‍ മധുരരാജയിലുണ്ടാകും. അനുശ്രീയും, മഹിമ നമ്ബ്യാരും, ഷംന കാസിമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. മമ്മൂട്ടി 20നാണ് ലൊക്കേഷനിൽ ജോയിൻ ചെയ്യുക.