ദുൽഖർ സൽമാന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടറിന് ഗംഭീര റിപ്പോർട്ടുകൾ. ബോളിവുഡ് ആരാധകരും നിരൂപകരും ഒരേ പോലെയാണ് ദുൽഖറിനെ അഭിനന്ദിക്കുന്നത്. റൊമാൻസും കോമഡിയും ഒത്തുചേർന്ന ചിത്രം അനുജ ചൗഹാന്റെ ഇതേ പേരിലുള്ള ഒരു നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ്. സോനം കപൂറാണ് നായികയായ സോയയെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗ്യമായിട്ടാണ് സോയ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോദയുടെ റോളാണ് ദുൽഖർ കൈകാര്യം ചെയ്യുന്നത്.