പൃഥ്വിരാജിന്റെ മകളായ അലംകൃതയെന്ന അല്ലിയും പ്രിഥ്വിരാജിനെ പോലെതന്നെ ആരാധകരുടെ മനം കവർന്ന താരമാണ്.താരങ്ങളുടെ മക്കൾ ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ്. മകളുടെ വിശേഷങ്ങൾ പങ്കുവെച്ച് സുപ്രിയയും സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. ഇതുവരെ പങ്കുവച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളാണ്. വിഷു സദ്യ കഴിക്കുന്ന അലംകൃതയുടെ ചിത്രം പങ്കുവെച്ചെങ്കിലും അതിലും മുഖം വ്യക്തമായിരുന്നില്ല.
എങ്കിലും ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം തന്റെ മകൾ കാണാത്തതിന്റെ കാരണം ഇപ്പോൾ തുറന്നു പറയുകയാണ് താരം. ഒരു മാഗസിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് പൃഥ്വിരാജ് ഈ ചോദ്യത്തെ നേരിട്ടത്. മകൾക്ക് മൂന്നു വയസ്സായതെ ഉള്ളൂവെന്നും അവൾ തിയേറ്ററിൽ മൂന്നുമണിക്കൂർ അടങ്ങിയിരിക്കില്ല എന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.