ഹാപ്പി വെഡിങ് ചങ്ക്സ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടിരുന്നു. ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹണി റോസ് ബാലുവർഗീസ് എന്നിവരാണ് പ്രധാനതാരങ്ങൾ. സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ ,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് .
ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ഒമർ ലുലു. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഫുക്രു ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന് അദ്ദേഹം പുറത്തു വിട്ടത്.നെക്ക് സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മുഹമ്മദ് അൻവർ ആണ് ചിത്രം നിർമ്മിക്കുന്നത് . സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.പ്രകാശ് വേലായുധൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
ടിക്റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആർക്കും അതിൽ വീഡിയോ ചെയ്തിടാം ,കഴിവുകൾ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാൻ ഏറ്റവും മികച്ച മാധ്യമമാണ് tik tok .അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടർ Social Media’s ൽ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാൻ പറ്റൂ
എന്തായാലും ഞാന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ “ധമാക്ക” യിൽ നല്ല ഒരു വേഷം തീർച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.
ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ