കോമഡി റോളുകളിലൂടെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ നടിയാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മോളിക്ക് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല.എന്നാൽ കഷ്ടതയുടെ പടുകുഴിയിലാണ് മോളി കണ്ണമാലി ഇപ്പോൾ .കഴിഞ്ഞകൊല്ലം ഉണ്ടായ പ്രളയത്തിൽ വീട് എല്ലാം തകർന്നടിഞ്ഞ് പോയതിനാൽ ഇപ്പോൾ ഒറ്റ മുറിയുള്ള ഒരു ഷെഡ്ഡിലാണ് മോളിയുടെ താമസം. മഴക്കാലം അടുത്ത വരുന്നതോടു കൂടി ഇതിൽ എത്ര നാൾ തങ്ങളുടെ കുടുംബത്തെ താങ്ങാനുള്ള ത്രാണി ഉണ്ടെന്ന് മോളിക്ക് അറിയില്ല.
ഹൃദയം പൊട്ടുന്ന വേദനയോട് കൂടിയാണ് മോളി ഇത് പറയുന്നത്. സിനിമയിൽ നിന്നും കിട്ടുന്ന വളരെ തുച്ഛമായ വേതനം മാത്രമാണ് മോളിയുടെ ഇപ്പോഴുള്ള വരുമാനം. കുറച്ചുകാലം ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു എന്നതിനാൽ അവിടെയും ഒരു വലിയ തുക ചെലവായി. പുതിയൊരു വീട് പണിയാനുള്ള സാമ്പത്തികസ്ഥിതിയും മോളിക്ക് ഇപ്പോൾ ഇല്ല. സഹായഹസ്തവുമായി നിരവധി സിനിമാതാരങ്ങൾ രംഗത്തെത്തിയെങ്കിലും ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല എന്ന് മോളി സങ്കട പൂർവ്വം പറയുന്നു.സിനിമ മേഖലയിൽ നിന്നോ മറ്റു മേഖലകളിൽ നിന്നോ ഇതുവരെ യാതൊരു സഹായവും മോളിയെ തേടിയെത്തിയിട്ടില്ല. എന്തെങ്കിലും സഹായം ഉടൻ നൽകിയില്ലെങ്കിൽ ഈ മികച്ച അഭിനയത്രിയുടെ ജീവിതം കൂടുതൽ ദുസ്സഹമായിമാറും.