മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറിയ താരമാണ് കീർത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിന് ശേഷം കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ കീർത്തി ഇപ്പോൾ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.അജയ് ദേവ് ഗൺ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് അരങ്ങേറ്റം കുറിക്കുന്നത്.നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്.
രണ്ട് ദിവസമായി കീർത്തിയുടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വ്യായാമത്തിനു ശേഷം താരം കൂടുതൽ മെലിഞ്ഞു എന്നാണ് ആരാധകരുടെ അഭിപ്രായം. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കമാണ് ഇതെന്നും ചിലർ പറയുന്നുണ്ട്. മേക്കപ്പില്ലാത്ത ചിത്രമായതിനാൽ മികച്ച സ്വീകാര്യതയാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.അമിത് ശർമയുടെ സ്പോർട്ട്സ് ഡ്രാമ ചിത്രത്തിലൂടെയാണ് കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.