50 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മാമാങ്കം പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയിരിക്കുന്നത് ഏകദേശം പതിനെട്ട് ഏക്കറിന് മുകളിൽ വരുന്ന സെറ്റാണ്.യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാനുള്ള ഈ സെറ്റിന് പുറമേ എറണാകുളത്ത് 8 ഏക്കറിന് മുകളിലുള്ള മറ്റൊരു സെറ്റ് കൂടിയുണ്ട്. സെറ്റിന് വേണ്ടി തന്നെ 10 കോടി മുടക്കുന്ന ഈ ചിത്രത്തിന് പിന്നിൽ ആയിരക്കണക്കിന് തൊഴിലാളികൾ ആണ് ഉള്ളത്. ഇപ്പോൾ മാമാങ്കത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ഒരു വമ്പൻ ക്രൈൻ ടീം കൊണ്ട് വന്നിരിക്കുകയാണ്.
ചിത്രീകരണത്തിനായി എത്തിയത് 25 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ ക്യാമറ ഉയര്‍ത്താന്‍ കഴിയുന്ന സ്ട്രാഡാ ക്യാമറാ ക്രെയിന്‍ ആണ്. ഇന്ത്യയിലാകെ ഒരു സ്ട്രാ ഡാ ക്രെയിൻ റാമോ ജി സ്റ്റുഡിയോയില്‍ മാത്രമാണ് ഉള്ളത്. ഇതാദ്യമായാണ് മലയാള സിനിമയിൽ ഇത്തരമൊരു ക്യാമറ ക്രെയിൻ ഉപയോഗിക്കുന്നത്. റാമോജി സ്റ്റുഡിയോയിൽ നിന്നാണ് പ്രതിദിനം നാലു ലക്ഷം രൂപ വാടക നല്കി സ്ട്രാഡാ ക്രെയിന്‍ കൊച്ചിയിലെ നെട്ടുരിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തിച്ചിട്ടുള്ളത്.