മലയാളത്തിലെ സൂപ്പർ ഹിറ്റുകളിലൊന്നായ ചിത്രമായിരുന്നു ലോഹിതദാസ് ഒരുക്കിയ കുഞ്ചാക്കോ ബോബൻ മീരാജാസ്മിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കസ്തൂരിമാൻ. ചിത്രം അതേ പേരിൽ ലോഹിതദാസ് തമിഴിലും അണിയിച്ചൊരുക്കുകയുണ്ടായി.ചിത്രത്തില്‍ മീരാ ജാസ്മിന് പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളായി പാട്ടുസീനില്‍ മാത്രം വന്നു പോകുന്ന ഒരു നടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. മറ്റാരുമല്ല നടി സായി പല്ലവി.
ലോഹിതദാസ് തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ച ചിത്രം നിർമ്മിച്ചത് മുദ്ര ആര്‍ട്സിന്റെ ബാനറിലാണ്. ചിത്രം തമിഴിലെത്തിയപ്പോൾ അതിലെ ആദ്യത്തെ പാട്ടിൽ സായി പല്ലവി മീരാജാസ്മിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്. സായി പല്ലവിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത് അഭിനയമൊന്നു മാത്രമല്ല. നൃത്തചുവടുകൾ കൂടിയാണ്. ദുൽഖറിന്റെ കലി എന്ന ചിത്രത്തിനുശേഷം ഒരു ഇടവേള കഴിഞ്ഞ് സായി പല്ലവി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ അതിരൻ.