മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ കേരളം മുഴുവൻ ആഘോഷപൂർവം തന്നെ കൊണ്ടാടിയിരിക്കുകയാണ്.ഇന്നലെ രാത്രി മുതൽ തന്നെ താരത്തിന് പിറന്നാൾ ആശംസകളുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
പിറന്നാളിന് ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ താരം മോഹൻലാൽ .മുഖരാഗം എന്ന പേരിൽ തന്റെ ജീവചരിത്രം ഒരുങ്ങുന്നു എന്ന അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ വിശേഷം പങ്കു വച്ചത്
പോസ്റ്റ് ചുവടെ :
മുഖരാഗം’ എൻ്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എൻ്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എൻ്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാർഥ്യമാക്കുന്നത്. 2020ൽ പൂർത്തിയാകുന്ന ഈ സംരംഭത്തെ വായനക്കാർക്ക് മുന്നിൽ എത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.