യുവതാരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷിബു.32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്ജുന് പ്രഭാകരന്, ഗോകുല്‍ രാമകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഞ്ജു കുര്യനാണ് നായിക. കാര്‍ഗോസ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സിനിമയിൽ എത്താൻ വേണ്ടി കഷ്ടപ്പാടുകൾ സഹിച്ച കഥയാണ് ചിത്രത്തിലെ നായകനായ കാർത്തിക് രാമകൃഷ്ണൻ പറയുവാനുള്ളത്. നിരവധിതവണ ഓഡിഷനിൽ പങ്കെടുത്തും കഷ്ടപ്പാടുകൾ സഹിച്ചുമാണ് കാർത്തിക് സിനിമ പ്രവേശനം സാധ്യമാക്കിയത് .ആദ്യമായി നായകനായി ഒരു ചിത്രത്തിൽ അവസരം ലഭിച്ചു.കാർത്തിക്കിന്റെ നാട് ആഘോഷപൂർവം അത് കൊണ്ടാടി. എന്നാൽ പിന്നീടാണ് ചിത്രത്തിൽ നിന്നും തന്നെ ഒഴിവാക്കിയത്. വളരെ ഹൃദയഭേദകമായ നിമിഷങ്ങളായിരുന്നു അത് ,കാർത്തിക് പറയുന്നു. പിന്നീട് മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടാണ് കാർത്തിക് സിനിമ പ്രവേശനം നടത്തിയത്. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നായകനായി ഒരു ചിത്രവും. ഷിബു കാർത്തിക് രാമകൃഷ്ണന് വെറും ഒരു ചിത്രമല്ല ഒരു പ്രതീക്ഷയാണ്.