രാജപ്പൻ എന്ന് വിളിച്ചു പരിഹസിച്ചിരുന്ന പൃഥ്വിരാജ് വിരോധികൾ പോലും പൃഥ്വിരാജ് ഫാൻ ആയി മാറിയ നിമിഷമായിരുന്നു പുതിയ മുഖം. സുധിയുടെ നെഞ്ചിൽ ചവിട്ടി നിന്നു താക്കീത് നൽകികൊണ്ട് കൃഷ്ണകുമാർ തിരിഞ്ഞു ക്യാമ്പസിലേക്ക് നടന്നു കയറിയപ്പോൾ തിയേറ്ററുകൾ പൂരപ്പറമ്പ് ആയി മാറുകയായിരുന്നു. പിന്നീട് പൃഥ്വിരാജ് സുകുമാരന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സൂപ്പർസ്റ്റാർ പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ച പുതിയമുഖം റിലീസ് ചെയ്തിട്ട് 2019ൽ 10 വർഷം തികയുകയാണ്. മലയാളത്തിലേക്ക് ഒരു സൂപ്പർ ഹിറ്റ് മൂവി എന്നതിലുപരി പൃഥ്വിരാജ് എന്ന താരത്തെ അഭിനയത്തിന്റെ ഉന്നതപദവിയിൽ എത്തിച്ച ഒരു ചിത്രം കൂടിയായിരുന്നു പുതിയ മുഖം.
പത്തു വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ മധുരസ്മരണകൾക്ക് അല്പം കൈപ്പു നൽകുന്നത് ഈ ചിത്രത്തിന്റെ തന്നെ സംവിധായകനായ ദീപൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നത് മാത്രമാണ്. പുതിയമുഖം എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് മൂവി റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം താരത്തിന്റെ വിരോധികൾക്കുള്ള ചുട്ട മറുപടികൾ ആയിരുന്നു. പിന്നീട് രാജപ്പൻ എന്ന പേരിൽ നിന്നും രാജുവേട്ടനിലേക്കുള്ള യാത്രയായിരുന്നു. അഭിനേതാവ് എന്നതിലുപരി ഒരു സംവിധായകൻ കൂടി ആയി മാറിയ പൃഥ്വിരാജ് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്.