നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ടോവിനോ ചിത്രം ‘തീവണ്ടി’ തെലുങ്കിലേക്ക് റീമേക് ചെയ്യുന്നു. തെലുങ്ക് ചിത്രത്തിന്റെ പേര് “പൊകബണ്ടി” എന്നാണ്. തെലുങ്കിൽ ടൊവിനോ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം സൂര്യ തേജായിരിക്കും. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ‘ജീവാംശമായി’ എന്ന സൂപ്പർ ഹിറ്റ് ഗാനം തീവണ്ടിയിലൂടെ സമ്മാനിച്ച കൈലാസ് മേനോന് തന്നെയാണ്.കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത പുറത്തുവിട്ടത്. ടോവിനോയുടെ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു തീവണ്ടി.
സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത തീവണ്ടിയിൽ സംയുക്ത മേനോൻ ആയിരുന്നു നായിക.ബിനീഷ് ദാമോധരന് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്.ആഗസ്ത് സിനിമാസായിരുന്നു ചിത്രം നിർമ്മിച്ചത്. വിനി വിശ്വലാലാണ് ചിത്രത്തിന് രചന നിർവഹിച്ചത്.സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി, സൈജു കുറുപ്പ്, ഷമ്മി തിലകന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഗൗതം ശങ്കറാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്.