ഈ വർഷത്തെ സൂപ്പർ ചിത്രങ്ങളിലൊന്നായ ജൂൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തുവച്ച താരമാണ് സര്‍ജാനോ ഖാലിദ് . ചിത്രത്തിൽ രജീഷ വിജയനോടൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയരംഗത്തേക്ക് എത്തിയിരുന്നു. ജൂണിൽ രജീഷയുടെ കാമുകനായ നോയൽ എന്ന കഥാപാത്രത്തെയാണ് സര്‍ജാനോ ഖാലിദ് അവതരിപ്പിച്ചത്. ശ്രദ്ധേയ പ്രകടനം ആയിരുന്നു താരം ചിത്രത്തിൽ കാഴ്ചവച്ചത്.ജൂൺ എന്ന ചിത്രത്തിനു ശേഷം ഗൗതം മേനോന്റെ അടുത്ത പ്രോജക്ടിൽ സര്‍ജാനോ അഭിനയിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ജയലളിതയുടെ ജീവിതം പശ്ചാത്തലമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസിലാണ് താരം അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കൂടാതെ മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലും താരം അഭിനയിക്കുന്നുണ്ട്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. അതിനുപുറമേ ബിജു മേനോന്റെ ആദ്യ രാത്രി എന്ന ചിത്രത്തിലും സര്‍ജാനോ അഭിനയിക്കുന്നുണ്ട് എന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ജൂൺ എന്ന ചിത്രത്തിൽ രജീഷ വിജയന്റെ 3 നായകൻമാരിൽ ഒരാളായിട്ടാണ് സര്‍ജാനോ എത്തിയത്. തന്റെ ആദ്യചിത്രമെന്ന പാളിച്ചകൾ ഇല്ലാതെ അതി ഗംഭീര പ്രകടനമാണ് സർജാനോ ജൂണിൽ കാഴ്ചവച്ചത്. സർജാനോയെ കൂടാതെ സണ്ണി വെയ്ന്‍, അര്ജുന് അശോകന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.