ധനുഷ് നായകനായി എത്തിയ പുതിയ ചിത്രമാണ് അസുരൻ.വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ഹിറ്റ് ഫിലിം മേക്കർ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അസുരൻ.മലയാള സിനിമയിലെ പ്രിയ താരം മഞ്ജു വാര്യർ ആണ് ചിത്രത്തിൽ ധനുഷിന്റെ നായിക എന്നതാണ് മലയാളികളെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ കാര്യം.
കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 100 കോടി കടന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതോടെ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി കഴിഞ്ഞു അസുരൻ.
അസുരൻ 100 കോടി ക്ലബിൽ ഇടം പിടിച്ചതോടെ മഞ്ജു വാര്യരെ തേടിയും പുതിയ ഒരു റെക്കോർഡ് എത്തിയിരിക്കുകയാണ്.100 കോടി ക്ലബിൽ രണ്ട് തവണ ഇടം പിടിച്ച ഒരേയൊരു മലയാളി നായിക എന്ന റെക്കോർഡ്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് മഞ്ജുവിന്റെ മറ്റൊരു 100 കോടി ചിത്രം