പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്. ഇതിനിടെ ചിത്രം കണ്ട നടൻ സൂര്യ ചിത്രത്തെയും സംവിധായകൻ പൃഥ്വിരാജിനെയും പുകഴ്ത്തി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് .
സൂര്യ എന്നെങ്കിലും സംവിധായകനാകുമോ എന്നുള്ള ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജിനെകുറിച്ചും ലൂസിഫറിനെ കുറിച്ചും സൂര്യ പറഞ്ഞുതുടങ്ങിയത്. ഞാനൊരിക്കലും ഒരു സംവിധായകൻ ആകില്ല എന്നും സംവിധായകനെ കുറിച്ച് പറയാനാണെങ്കിൽ ഈ അടുത്ത കാലത്ത് കണ്ട ലൂസിഫർ എന്ന സിനിമയെ പറ്റിയും അതിന്റെ സംവിധായകനെ പറ്റിയും പറയേണ്ടിവരുമെന്നും സൂര്യ പറഞ്ഞു തുടങ്ങി.ഞാൻ ലൂസിഫർ കണ്ടു എന്നും ചിത്രം ഗംഭീരം ആണെന്നും സൂര്യ പറഞ്ഞു. ഞാൻ ഇതുവരെ പൃഥ്വിരാജിനെ വിളിച്ച് അഭിനന്ദനമറിയിച്ചില്ല എന്നും താരം കൂട്ടിച്ചേർത്തു .മോഹൻലാലിനെ പൃഥ്വിരാജ് കാണാൻ ആഗ്രഹിച്ച രീതി എത്രയോ ഗംഭീരമാണ് എന്നും ലാൽസാറിനെ ലൂസിഫറിൽ കണ്ടുകൊണ്ടിരിക്കാൻ എത്ര മനോഹരമാണെന്നും സൂര്യ കൂട്ടിച്ചേർത്തു. സൂര്യ നായകനായെത്തുന്ന മെയ് 31 ന് തീയ്യേറ്ററുകളിൽ എത്തുന്ന ngk എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമാണ് സൂര്യ അഭിമുഖം നൽകിയത്.