ഇപ്പോൾ ട്രോളൻമാരുടെ പുതിയ ഇര ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റി ആണ്. സാങ്കേതിക വിദ്യകൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുക എന്നതിലുപരി എല്ലാ വിഷയങ്ങളും പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റിഫോര്‍ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3 ഡി മോഡലും, ഗ്രാഫും ചാര്‍ട്ടുമെല്ലാം അവതരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഓഗ്മെന്റഡ് റിയാലിറ്റി വിഡിയോകള്‍ ഇപ്പോള്‍ ട്രോളന്മാരുടെ ഇഷ്ട വിഷയമായി മാറിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ നിന്നും ആളുകളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്ന സർക്കാരിന്റെ പദ്ധതിയെ അവതരിപ്പിച്ചുകൊണ്ട് ട്വന്റിഫോര്‍ അവതരിപ്പിച്ച ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആവുകയാണ്. ഇതിനെ കുറിച്ച് നിരവധി ട്രോളുകൾ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
അവതാര്‍ 2 ചിത്രീകരിക്കാന്‍ സ്റ്റുഡിയോ വീട്ടുതരണമെന്നും ട്വന്റിഫോര്‍ ന്യൂസ് സ്റ്റുഡിയോ കാണാനത്തെിയ നാട്ടുകാര്‍ ദിനോസറിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതുമെല്ലാം ട്രോളന്മാർ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൊറോണ വൈറസ് പശ്ചാത്തലം നിലനിൽക്കുന്നതുകൊണ്ട് തൃശ്ശൂർ പൂരം ചടങ്ങുകളിൽ മാത്രം ഒരുക്കിയപ്പോൾ ട്വന്റി ഫോറിന്റെ ഫ്ലോറിൽ തൃശ്ശൂർപൂരം അരങ്ങേറി. ടെലിട്രാന്‍സ്പോര്‍ട്ടിംഗ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും മേളപ്പെരുമയില്‍ ലോകപ്രശ്സതനായ പെരുവനം കുട്ടന്മാരാരും ട്വന്റിഫോര്‍ സ്റ്റുഡിയോ ഫ്ളോറില്‍ എത്തി.