പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിൻറെ നെറുകയിലാണ് ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഓൺലൈൻ സ്ട്രീമിംഗ് ആരംഭിച്ചുവെങ്കിലും ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ തന്നെയാണ് പ്രദർശനം തുടരുന്നത്
ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഈ ജൂണിൽ ഉണ്ടാകും. ടെലിവിഷൻ പാർട്ണർമാരായ ഏഷ്യാനെറ്റ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. മലയാളസിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആയ ലൂസിഫർ മലയാളം മിനിസ്ക്രീൻ ചരിത്രത്തിലെ റെക്കോർഡുകളെല്ലാം പഴങ്കഥയാകും എന്നാണ് ഏഷ്യാനെറ്റ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച ഓൺലൈൻ സ്ട്രീമിംഗ് പോർട്ടലായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
വേൾഡ് ടെലിവിഷൻ പ്രീമിയർ, ലൂസിഫർ. ജൂൺ മാസത്തിൽ നമ്മുടെ ഏഷ്യാനെറ്റിൽ.
Lucifer || World Television Premiere || In this June || Asianet#Lucifer #Mohanlal #WorldTelevisionPremiere #PremiereMovie #TelevisionPremiere #TVPremiere #June #ManjuWarrier #PrithvirajSukumaran #Asianet pic.twitter.com/EzTAS6Afvg
— Asianet (@asianet) May 23, 2019