മലയാളസിനിമയിലേക്ക് കലാമൂല്യമുള്ള തിരക്കഥകൾ സംഭാവന നൽകിയിട്ടുള്ള തിരക്കഥാകൃത്തുക്കൾ ആണ് ബോബിയും സഞ്ജയും .ചെയ്ത സിനിമകളിൽ ഒട്ടുമുക്കാലും സൂപ്പർഹിറ്റുകൾ ആക്കിയിട്ടുള്ള ഈ തിരക്കഥാകൃത്തുക്കളുടെ ഏറ്റവും അവസാന ചിത്രം ഉയരെ ആയിരുന്നു. പാർവതി നായികയായി എത്തിയ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത് .ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
അതേസമയം ഉയരേയ്ക്ക് ശേഷം ഒരുങ്ങുന്ന ബോബിയുടെയും സഞ്ജയുടെയും അടുത്ത സിനിമ ഏതാണെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ.മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. സന്തോഷ് വിശ്വനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനിവാസൻ വിഷ്ണു ഉണ്ണികൃഷ്ണൻ രഞ്ജി പണിക്കർ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ . ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.