നിപ്പാ വൈറസിനെ കേരളം ഐതിഹസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ചിത്രമാണ് വൈറസ്.
മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്ബീശന്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
വലിയൊരു ഇടവേളയ്ക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി വൈറസിന് ഉണ്ട്. വിവാഹജീവിതം ആരംഭിച്ചശേഷം പൂർണിമ സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഇപ്പോൾ പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പോസ്റ്റർ ഇന്ദ്രജിത്ത് സുകുമാരൻ ഷെയർ ചെയ്തിരിക്കുകയാണ്. പൂർണിമ ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട് 17 വർഷങ്ങൾക്കു ശേഷം പൂർണിമ തിരിച്ചെത്തുന്നു എന്ന കുറിച്ചിരിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരൻ ഫേസ്ബുക്കിൽ .ചിത്രം ജൂൺ ഏഴിന് തിയറ്ററുകളിലെത്തും.