പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.മലയാള സിനിമയിലെ ബോക്സ് ഓഫീസ്- തിയേറ്റർ റൺ റെക്കോർഡുകളിൽ ഏകദേശം മുഴുവൻ റെക്കോർഡുകളും തന്റെ കൈപ്പിടിയിൽ ആക്കിയ ആളാണ് മോഹൻലാൽ.കേരളത്തിൽനിന്ന് ആയാലും ഇന്ത്യയിൽനിന്ന് ആയാലും ഇന്ത്യക്ക് വെളിയിൽ നിന്നായാലും ആരേയും അമ്പരപ്പിക്കുന്ന കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.
ഇതിനിടയിൽ ലൂസിഫർ രണ്ടാം ഭാഗം എന്നത്തേക്ക് ഉണ്ടാകുന്ന തരത്തിൽ സൂചനകൾ ലഭിച്ചുതുടങ്ങി .മോഹൻലാൽ ആദ്യമായി സംവിധാനംചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ശേഷമായിരിക്കും ലൂസിഫർ രണ്ടാംഭാഗത്തിന്റെ ഒരുക്കത്തിലേക്ക് മോഹൻലാലും പൃഥ്വിരാജും പ്രവേശിക്കുക .ഈ വർഷം ഒക്ടോബറിൽ ആയിരിക്കും ബറോസ് ഷൂട്ടിങ് ആരംഭിക്കുക.ഇത് പൂർത്തിയായതിനു ശേഷം മാത്രമേ മോഹൻലാൽ മറ്റൊരു സിനിമയിലേക്ക് കടക്കുകയുള്ളൂ. പൃഥ്വിരാജ് 2020 ഏപ്രിൽ വരെ തൻറെ സിനിമകൾക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട് .അതുവരെയുള്ള സിനിമകൾ പൂർത്തിയായ ശേഷം മാത്രമായിരിക്കും പൃഥ്വിരാജ് ഈ സിനിമയിലേക്ക് കടക്കുക. അതിനാൽ തന്നെ അടുത്ത വർഷം പകുതിയോടെ കൂടി മാത്രമേ ലൂസിഫർ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങുകയുള്ളൂ എന്ന് ഏറെക്കുറെ ഉറപ്പായി. 2021 ആദ്യമായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ലൂസിഫറിന്റെ വമ്പൻ വിജയമാണ് രണ്ടാം ഭാഗം ഒരുക്കുവാൻ അണിയറ പ്രവർത്തകരെ പ്രേരിപ്പിച്ച ഘടകം. രണ്ടാം ഭാഗത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല .എന്നാൽ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും ഉടൻ തന്നെ ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതിനിടെ ലൂസിഫറിന്റെ ഓൺലൈൻ സ്ട്രീമിങ് ഇന്ന് ആമസോൺ പ്രൈമിൽ ആരംഭിച്ചു.