വിനയ് ഫോർട്ട് നായകനായെത്തുന്നു ഏറ്റവും പുതിയ ചിത്രമാണ് തമാശ. ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു.വിനയ് ഫോർട്ടിന്റെ ഗംഭീര മേക്ക് ഓവറാണ് ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം .ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ഷൈജു ഖാലിദ് സമീർ താഹിർ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് നേരത്തെ ഷൈജു ഖാലിദ് സമീർ താഹിറും ചേർന്ന് സുഡാനി ഫ്രം നൈജീരിയ ആകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഇരുവർക്കും ഒപ്പം ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചെമ്പൻ വിനോദും ചേർന്നിരിക്കുകയാണ്.അഷ്റഫ് ഹംസയാണ് സംവിധാനം.അദ്ദേഹത്തിന്റെ തന്നെയാണ് തിരക്കഥ.സമീർ താഹിർ ആണ് ഛായാഗ്രാഹകൻ.
ചിത്രത്തിലെ വിനയ് ഫോർട്ടിന്റെ കഥാപാത്രം എന്താണെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ഇപ്പോൾ.ശ്രീനിവാസൻ എന്ന് പേരുള്ള 31 വയസ്സുള്ള ഒരു മലയാളം അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തിൽ വിനയ് ഫോർട്ട് എത്തുന്നത്. തലയിൽ വേണ്ടത്ര മുടിയില്ല എന്ന അപകർഷതാ ബോധമാണ് ശ്രീനിവാസന് ഏറ്റവും കൂടുതലായി ഉള്ളത്. ഇതുവരെ കല്യാണം കഴിച്ചിട്ടില്ലാത്ത,സെല്ഫ് കോൺഫിഡൻസ് തീരെയില്ലാത്ത ശ്രീനിവാസൻ തൻറെ ജീവിതത്തിൽ യാദൃശ്ചികമായി നാല് പെൺകുട്ടികളെ കണ്ടു മുട്ടുന്നു. അവരിലൂടെ ശ്രീനിവാസൻ തിരിച്ചറിയുന്ന കാര്യങ്ങളാണ് തമാശയിൽ തമാശരൂപേണ പറയുന്നത്, സംവിധായകൻ അഷ്റഫ് ഹംസ പറയുന്നു . അതിനാൽ തന്നെ ചിത്രത്തിൽ നായികമാർ ഉണ്ട്. ദിവ്യ പ്രഭ, ഗ്രേസ് ആൻറണി ,ചിന്നു ചാന്ദിനി,ആര്യ സലിം എന്നിവരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയ് ഫോർട്ടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും തമാശയിലെ ശ്രീനിവാസൻ എന്ന് ഉറപ്പും തരുന്നു സംവിധായകൻ.