മലയാളികളുടെ സ്വന്തം ലാലേട്ടൻ ഇന്ന് അമ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ്.ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം എത്തുന്ന മോഹൻലാലിൻറെ പിറന്നാൾ എന്ന നിലയിൽ വലിയ സന്തോഷത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇപ്പോൾ മോഹൻലാലിന് പിറന്നാൾ ആശംസകളുമായി സംവിധായകൻ പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്.
നന്ദി.. നന്ദി ലൂസിഫർ…സ്റ്റീഫൻ നെടുമ്പള്ളി നന്ദി… ഖുറേഷി അബ്രാം നന്ദി…ഹാപ്പി ബർത്ത് ഡേ ചേട്ടാ എന്ന് ഫെയ്സ്ബുക്ക് ക്യാപ്ഷനോട് കൂടിയാണ് പൃഥ്വിരാജ് ലാലേട്ടന് പിറന്നാളാശംസകൾ നൽകിയത് .ഏറെക്കാലത്തിനു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മാസ്സ് എന്റർടൈനർ എന്ന നിലയിൽ പൂർണ നീതി പുലർത്തിയ ചിത്രമായിരുന്നു ലൂസിഫർ .ലാലേട്ടന്റെ പിറന്നാളിനോട് അനുബന്ധിച്ച് ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന് ആകാംക്ഷയിലും കൂടിയാണ് മലയാള സിനിമ പ്രേമികൾ ഇന്ന്